• Share this text:
Report Abuse
വെള്ളെഴുത്ത് WHATSAPP GROUP RULES - posted by guest on 28th March 2020 10:18:22 AM

വെള്ളെഴുത്ത് ഒരു എഴുത്ത് കൂട്ടായ്മയാണ്. വായിക്കാനും എഴുതാനും ഉള്ള ഒരു ഓൺലൈൻ സ്ഥലം ആണിത്. ചില കാര്യങ്ങൾ ഒന്ന് പറഞ്ഞോട്ടെ...


വെള്ളെഴുത്തിൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ നിങ്ങളുടേതായ എന്ത് കലയും ഇടാവുന്നതാണ്. സ്വന്തം എഴുത്തുകളും വരകളും ആയവ ഇടാൻ ശ്രമിക്കുക. മറ്റുള്ളവരുടെ എഴുത്തുകളോ സൃഷ്ടികളോ ആണെങ്കിൽ അതിന്റെ രചയിതാവിന്റെ പേര് വെക്കുക.


നിങ്ങൾ ഇവിടെ സമർപ്പിക്കുന്ന എഴുത്തുകൾക്ക് നിങ്ങൾ തന്നെ ആയിരിക്കും ഉത്തരവാദി. നിങ്ങളുടെ അറിവിലൂടെ അല്ലാതെ അതു മറ്റൊരാൾ മറ്റെവിടെയെങ്കിലും പ്രചരിപ്പിക്കുകയാണെങ്കിൽ അതിന് വെള്ളെഴുത്തിൻ്റെ അഡ്മിൻ പാനൽ ഉത്തരവാദി ആയിരിക്കുകയില്ല. മാത്രമല്ല, മറ്റൊരുവന്റെ കലാസൃഷ്ടിയെ ബഹുമാനിക്കുക. കടമെടുക്കുമ്പോൾ അതു സ്രഷ്ടാവിന്റെ അനുമതിയോടെ ആണെന്ന് ഉറപ്പുവരുത്തുക. മറ്റുള്ളവരുടെ എഴുത്തുകൾ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുമ്പോൾ കടപ്പാട് വെക്കുക.


മതവിവേചനം, ലിംഗവിവേചനം, തുടങ്ങിയ അരാജകത്വം നിറഞ്ഞ പോസ്റ്റുകൾ ഇവിടെ ഇടാതിരിക്കുക. മറ്റൊരുവന്റെ വ്യക്തിത്വത്തെ ബഹുമാനിക്കുക. വിമർശനം അർഹിക്കുന്നവരെ മാന്യമായി വിമർശിക്കുക. രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കുക. അതിന് വഴി തെളിയുക്കുന്ന പോസ്റ്റ് ഇടുന്നവരെ പുറത്താക്കുന്നതാണ്.


ഗ്രൂപ്പിൽ അനാവശ്യ ട്രോളുകൾ, ഫ്രീ റീചാർജ് പോസ്റ്റുകൾ, ലിങ്കുകൾ, മറ്റു വാട്സാപ്പ് ഗ്രൂപ്പ് ലിങ്കുകൾ, പരസ്യങ്ങൾ, വോയ്സ് മെസ്സേജുകൾ, അനാവശ്യ വിഡിയോകൾ ഗുഡ് മോർണിംഗ് പോലെ ഉള്ള ഒറ്റ വാക്കിലെ മെസ്സേജ് മുതലായവ ഒഴിവാക്കുക. ഗ്രൂപ്പ് ഒരു ശല്യം ആക്കുന്നവരെ remove ചെയ്യാനുള്ള അധികാരം അഡ്മിൻസിന് ഉണ്ടെന്നത് ഓർമയിൽ വെക്കുക. 


ഗ്രൂപ്പിലെ സ്ത്രീകളോട് മാന്യമായി പെരുമാറുക. സ്ത്രീകളെ മാത്രം അല്ല, എല്ലാവരെയും ഒരുപോലെ മാനിക്കുക. ആരെയും നിരുത്സാഹപ്പെടുത്താതിരിക്കുക. അനാവശ്യ പേർസണൽ മെസ്സേജ് അയച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കുക.


പ്രസിദ്ധീകരണങ്ങളുടെയോ നോവൽ, കഥ, പോലെയുള്ള സാഹിത്യ രചനകളുടെയോ കോപ്പികൽ pdf രൂപത്തിൽ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.


ഇതൊരു എഴുത്ത് കൂട്ടായ്മ ആണല്ലോ. എഴുത്തുകൾ ഇടുവാൻ മാത്രമുള്ള ഒരു സ്ഥലം ആയി കാണുക. അനാവശ്യ ചർച്ചകളും നീണ്ട ചാറ്റുകളും കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകാതെ സൂക്ഷിക്കുക.


വെള്ളെഴുത്തിലേക്ക് എഴുത്തുകൾ തരുവാൻ പേജിലേക്ക് മെസ്സേജ് അയക്കുക. വാട്സാപ്പ് ഗ്രൂപ്പ് ചർച്ചകൾക്കും കലകൾ പങ്കുവെക്കുവാനും ഉള്ള വേദി മാത്രം ആണ്. ഇവിടെ ഇടുന്ന എഴുത്തുകൾ പേജിൽ അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ വരണം എന്ന് നിർബന്ധം ഇല്ല.


എല്ലാരും സഹകരിക്കുക...

എഴുത്തുകൾ വളരട്ടെ...

വാക്കുകൾ ഉയരട്ടെ...


- അഡ്മിൻ


Follow:

www.facebook.com/vellezhuthu

www.instagram.com/vellezhuthu

vellezhuthukal.blogspot.com


©വെള്ളെഴുത്ത്

Report Abuse

Login or Register to edit or copy and save this text. It's free.